Our Values

നിന്നെപ്പോലെ
നിന്‍റെ അയല്‍ക്കാരനെ
സ്നേഹിക്കുവിന്‍, എളിവയരോട്
കരുണകാണിക്കുവിന്‍

Join with Us

വറതച്ചന്‍
ചാരിറ്റബിള്‍ ട്രസ്റ്റ്

Reg No : IV/108/1998
A/c. No. 0335/00124710/190001
CSB Ltd., Mallad.

Our Mission

രോഗികള്‍ക്ക് വൈദ്യസഹായം
പാവങ്ങള്‍ക്ക് വിവാഹസഹായം
നിരാശ്രയര്‍ക്ക്
ഭവനിര്‍മ്മാണ സഹായം

രോഗസൗഖ്യ൦

ഏകദേശം 3 1/ 2 വർഷക്കാലം ട്രൈജിവിനൽ ന്യൂറാൾജിയ എന്ന അസുഖത്താൽ വേദന അനുഭവിക്കുകയും ചികിൽത്സ തേടുകയും ചെയ്തു. ഇതിനിടയിൽ ഓപ്പറേഷന് വിധേയയാവുകയും വിവിധ ചികിൽത്സാ വിധികൾക്ക് വിധേയമാവുകയും ചെയ്തു. എന്നാൽ ഇതിൽ നിന്ന് വിമുക്തി നേടാനായില്ല. വേദന അതികഠിനമാവുകയും ആലുവ രാജഗിരി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മറ്റു മരുന്നുകളൊന്നും ഫലിക്കാതെ വന്നതിനാൽ സങ്കീർണ്ണമായ ഒരു ഓപ്പറേഷന് വിധേയമാകണമെന്ന് ഡോക്ടർ പറഞ്ഞു. ഓപ്പറേഷന്റെ പരിണിതഫലമായി കാഴ്ചയും കേൾവിയും നഷ്ടപ്പെടാനും മുഖ൦ കോടി പോകാനും തളർന്ന് പോകാനും മരണം വരെ സംഭവിക്കാനും സാധ്യതയുള്ളതായി ഡോക്ടർ പറഞ്ഞു. എന്നാൽ പുണ്യശ്ലോകനായ വറതച്ചന്റെ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കുകയും ഇവിടെ വന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യാമെന്ന് നേർന്നതിന്റെ ഫലമായി യാതൊരു കുഴപ്പവും ഇല്ലാതെ ഓപ്പറേഷൻ വിജയകരമായി നടക്കുകയും പൂർണ്ണ ആരോഗ്യവതിയായി വീണ്ടും ജോലിയിൽ പ്രവേശിക്കുന്നതിനും സാധിച്ചു. ഈ വലിയ അനുഗ്രഹം ലഭിച്ചത് ബഹു.വറതച്ചന്റെ മാദ്ധ്യസ്ഥം വഴിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. തുടർന്നും വന്ദ്യ പിതാവിന്റെ മാദ്ധ്യസ്ഥം യാചിക്കുന്നു .



© Copyright 2017. All Rights Reserved.