Our Values

നിന്നെപ്പോലെ
നിന്‍റെ അയല്‍ക്കാരനെ
സ്നേഹിക്കുവിന്‍, എളിവയരോട്
കരുണകാണിക്കുവിന്‍

Join with Us

വറതച്ചന്‍
ചാരിറ്റബിള്‍ ട്രസ്റ്റ്

Reg No : IV/108/1998
A/c. No. 0335/00124710/190001
CSB Ltd., Mallad.

Our Mission

രോഗികള്‍ക്ക് വൈദ്യസഹായം
പാവങ്ങള്‍ക്ക് വിവാഹസഹായം
നിരാശ്രയര്‍ക്ക്
ഭവനിര്‍മ്മാണ സഹായം

തൈറോയ്ഡ് സൗഖ്യമായി

എന്റെ പേര് ജോസ്. എനിക് 6 മാസം മുമ്പ് സുഖമില്ലാതായി. പല ഡോക്ടർമാരെയും മാറി മാറി കാണിച്ചു. പല ടെസ്റ്റുകളും നടത്തി. അപ്പോൾ എനിക്ക് തൈറോയ്ഡ് ഉണ്ടെന്നു മനസ്സിലായി. ഓപ്പറേഷൻ വേണമെന്നും എന്നാൽ ഇപ്പോൾ മുഴകൾ പഴുത്തിരിക്കുകയാണെന്നും മരുന്ന് കഴിക്കാനും പറഞ്ഞു. ഇതിനിടയിൽ ഞാൻ എല്ലാ ദിവസവും ദിവ്യബലിയിൽ പങ്കെടുക്കുകയും വറതച്ചന്റെ കബറിടത്തിൽ പോയി പ്രാർത്ഥിക്കുകയും വിളക്കിൽനിന്ന് എണ്ണയെടുത്ത് കഴുത്തിൽ പുരട്ടുകയും ചെയ്യുമായിരുന്നു. സൗഖ്യത്തിന് സാക്ഷ്യപ്പെടുത്താമെന്ന് പറയുകയും ചെയ്തു. പിന്നീട് മെയ് മാസം ചെക്കപ്പിന് പോയപ്പോൾ ഈയവസ്ഥയിൽ ഓപ്പറേഷൻ നടത്താമെന്നും അതിനായി മെയ് 23 ന് വരണമെന്നും ഡോക്ടർ പറഞ്ഞു. അതിന് മുന്നോടിയായി ചില ടെസ്റ്റുകൾ നാടത്താനും നിർദ്ദേശിച്ചു. അതനുസരിച്ച് 20 -)0 തിയ്യതി മിഷൻ ആശുപത്രിയിൽ പോയി സ്കാൻ ചെയ്ത് നോക്കിയപ്പോൾ ചില വ്യത്യാസങ്ങൾ കണ്ടു. അപ്പോൾ ഡോക്ടർ പറഞ്ഞു ഒന്നുങ്കിൽ ആള് മാറിയിട്ടുണ്ട് അല്ലെങ്കിൽ അഡ്രെസ്സ് തെറ്റിയിട്ടുണ്ട് എന്ന്. അങ്ങനെ സ്കാൻ ചെയ്ത ഡോക്ടറും തൈറോയ്ഡിന്റെ ഡോക്ടറും സുർജനും കൂടി ആലോചിച്ച് ഒന്നുകൂടി സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടു. അങ്ങനെ രണ്ടാംവട്ട സ്കാനിങ്ങിലൂടെ ഇതിൽ തൈറോയ്ഡിന്റെതായ ഒന്നും തന്നെ കാണാനില്ല എന്നും അവിശ്വസനീ മായ രീതിയിൽ എല്ലാം അപ്രത്യക്ഷമായി എന്നും പറഞ്ഞു. തന്നെ ദൈവ൦ അനുഗ്രഹിച്ചിട്ടുണ്ടെന്നും ഓപ്പറേഷൻ വേണ്ട എന്നും 3 ഡോക്ടർമാരും പറഞ്ഞു. പുണ്യശ്ലോകനായ വറതച്ചന്റെ മദ്ധ്യസ്ഥത്താൽ എനിക്ക് സൗഖ്യ൦ തന്ന ഈശോയ്ക്ക് ഒരായിരം നന്ദി.



© Copyright 2017. All Rights Reserved.