Our Values

നിന്നെപ്പോലെ
നിന്‍റെ അയല്‍ക്കാരനെ
സ്നേഹിക്കുവിന്‍, എളിവയരോട്
കരുണകാണിക്കുവിന്‍

Join with Us

വറതച്ചന്‍
ചാരിറ്റബിള്‍ ട്രസ്റ്റ്

Reg No : IV/108/1998
A/c. No. 0335/00124710/190001
CSB Ltd., Mallad.

Our Mission

രോഗികള്‍ക്ക് വൈദ്യസഹായം
പാവങ്ങള്‍ക്ക് വിവാഹസഹായം
നിരാശ്രയര്‍ക്ക്
ഭവനിര്‍മ്മാണ സഹായം

രോഗസൗഖ്യ൦

എന്റെ മകൻ ആൽബിന് സ്കൂളിൽ വന്ന് ഡോക്ടർ പരിശോധിച്ചപ്പോൾ ഹൃദയസംബന്ധമായ അസുഖം ഉണ്ടെന്നും ടെസ്റ്റ് നടത്തണമെന്നും പറഞ്ഞു. അതനുസരിച്ച് ഞങ്ങൾ കോഴിക്കോട് പി.വി.എസ് ഹോസ്പിറ്റലിൽ പോവുകയും ടെസ്റ്റ് നടത്തുകയും ചെയ്തു. ഹാർട്ടിന്റെ വാൽവിന് ഒരു ചെറിയ ഓട്ട ഉണ്ടെന്ന് കാർഡിയോളജിസ്റ് പറഞ്ഞു. ഇപ്പോൾ മരുന്ന് ആവശ്യമില്ലെന്നും ഒരു വർഷം കഴിഞ്ഞു ഒരു ടെസ്റ്റ് കൂടി നടത്തിയിട്ട് ചികിൽസിയ്ക്കാമെന്നും ഡോക്ടർ പറഞ്ഞു. അങ്ങനെയിരിക്കെ വളരെ യാദൃശികമായി ബഹു.വറതച്ചന്റെ പള്ളിയിൽ വരുകയും മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുകയും ചെയ്തു. പിന്നെ മകനെ ടെസ്റ്റ് ചെയ്തപ്പോൾ ഓട്ട അടഞ്ഞു പോയെന്നും ചികിൽത്സ ആവശ്യമില്ലെന്നും കാർഡിയോളോജിസ്റ് പറഞ്ഞു. ബഹു.വറ തച്ചന്റെ മദ്ധ്യസ്ഥതയിൽ എന്റെ മകന്റെ അസുഖം മാറ്റിത്തന്നതിന് കർത്താവിന് നന്ദി പറയുന്നു.



© Copyright 2017. All Rights Reserved.