Our Values

നിന്നെപ്പോലെ
നിന്‍റെ അയല്‍ക്കാരനെ
സ്നേഹിക്കുവിന്‍, എളിവയരോട്
കരുണകാണിക്കുവിന്‍

Join with Us

വറതച്ചന്‍
ചാരിറ്റബിള്‍ ട്രസ്റ്റ്

Reg No : IV/108/1998
A/c. No. 0335/00124710/190001
CSB Ltd., Mallad.

Our Mission

രോഗികള്‍ക്ക് വൈദ്യസഹായം
പാവങ്ങള്‍ക്ക് വിവാഹസഹായം
നിരാശ്രയര്‍ക്ക്
ഭവനിര്‍മ്മാണ സഹായം

ഭവനം നൽകി അനുഗ്രഹിച്ചു

എന്റെ അമ്മ വീട് കാവീട് ചുങ്കത്ത് പാറേക്കാട്ട് ആണ്. 8 .6 .1999 ലെ ശ്രാദ്ധത്തിന് ഞങ്ങൾ ബഹു. വറതച്ചന്റെ കബറിടത്തിൽ വന്ന് ഒരു വീടിനു വേണ്ടി തീക്ഷണമായി പ്രാർത്ഥിച്ചു. ഞങ്ങളുടേത് ഒരു കൊച്ചു വീടായിരുന്നു. അത് പൊളിച്ചു പണിയാൻ ആഗ്രഹിച്ചിട്ട് വർഷങ്ങളായെങ്കിലും സാമ്പത്തികമായി യാതൊരു നിവൃത്തിയും ഇല്ലായിരുന്നു. 85 -)0 ശ്രാദ്ധാഘോഷത്തിന് വന്നപ്പോൾ അടുത്ത ശ്രാദ്ധത്തിന് മുൻപ് എനിക്ക് ഒരു നല്ല വീട് വേണമെന്ന് ഞാൻ വറതച്ചനോട് മുട്ടിപ്പായി പ്രാർത്ഥിച്ചു. പ്രാർത്ഥന തുടങ്ങിയതിന് ശേഷം അദ്ദേഹത്തിന്റെ മദ്ധ്യസ്ഥ ശക്തി വെളിപ്പെട്ടു തുടങ്ങി. വീട് പണി തുടങ്ങിക്കോളൂ എന്ന് പറയുന്നതുപോലെ തോന്നി. പ്രതീക്ഷിക്കാത്ത സഹായങ്ങൾ തുടരെ ലഭിക്കാൻ തുടങ്ങി. നവമ്പർ മാസത്തിൽ പഴയ വീട് പൊളിച്ചു. 6 മാസം കൊണ്ട് എല്ലാ തടസ്സങ്ങളും അത്ഭുതകരമായി നീങ്ങി പണി പൂർത്തിയായി. വീട് പണിത പണിക്കാരന് പോലും നിരവധി അനുഗ്രഹങ്ങൾ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ബഹു.വറതച്ചൻ ജീവിക്കുന്ന വിശുദ്ധൻ ആണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.



© Copyright 2017. All Rights Reserved.